Thursday, September 23, 2021
Home Newsfeed അബൂദബിയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ തെറിച്ച് നാലു വയസ്സുകാരിയുടെ കണ്ണിന് ഗുരുതര പരിക്ക്

അബൂദബിയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ തെറിച്ച് നാലു വയസ്സുകാരിയുടെ കണ്ണിന് ഗുരുതര പരിക്ക്

അബൂദബി: അബൂദബിയില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന ഡിസ്‌പെന്‍സറില്‍ നിന്ന് ഹാന്‍ഡ് സാനിറ്റൈസര്‍ തെറിച്ച് നാല് വയസ്സുകാരിയുടെ കണ്ണിന് ഗുരുതര പരിക്ക്. ഒരു വ്യാപാര കേന്ദ്രത്തില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശിക്കവേ കാല് കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറില്‍ നിന്നാണ് അപകടമുണ്ടായത്.

മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടി മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് കണ്ട് പെട്ടെന്ന് കുതറിയോടി ഡിസ്‌പെന്‍സറിന്റെ പെഡല്‍ ചവിട്ടുകയായിരുന്നു. സാനിറ്റൈസര്‍ നേരെ താഴേക്ക് പതിക്കുന്നതിന് പകരം വലിയ തോതില്‍ കുട്ടിയുടെ കണ്ണിലേക്ക് തെറിച്ചു. വേദനയും പുകച്ചിലും കൊണ്ട് അലറിക്കരഞ്ഞ കുഞ്ഞിന്റെ കണ്ണ് ഉടന്‍ കഴുകുകയും വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാല്‍, കണ്ണ് തുറക്കാന്‍ കുട്ടി പ്രയാസപ്പെട്ടതിനെ തുടര്‍ന്ന് അബൂബദി ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കില്‍ എത്തിക്കുകയായിരുന്നു.
hand sanitizer

ഹാന്‍ഡ് സാനിറ്റൈസറിലെ ആല്‍ക്കഹോളും ആല്‍ക്കലൈന്‍ രാസവസ്തുവും കണ്ണിലെ കോര്‍ണിയക്ക് ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. ചെറിയ ശസ്ത്രക്രിയക്കും ഒരാഴ്ച്ച നീണ്ട ആശുപത്രി ചികില്‍സയ്ക്കു ശേഷവും പൂര്‍ണമായും ഭേദമായിട്ടില്ല. ഏതാനും മാസം ചികില്‍സ തുടരേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.

കുട്ടികള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

Most Popular