Wednesday, June 23, 2021
Home Sub Title ജുമുഅ സമയത്തെ എസ്എസ്എല്‍സി പരീക്ഷ; പരാതിപ്പെട്ടിട്ടും പരിഹാരമില്ല

ജുമുഅ സമയത്തെ എസ്എസ്എല്‍സി പരീക്ഷ; പരാതിപ്പെട്ടിട്ടും പരിഹാരമില്ല

അബൂദബി: ജുമുഅ സമയത്തെ എസ്എസ്എല്‍സി പരീക്ഷ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാതെ കേരള വിദ്യാഭ്യാസ വകുപ്പ്. പരിഷ്‌കരിച്ച എസ്എസ്എല്‍സി ടൈംടേബിളിലും ഏപ്രില്‍ 9ന് യുഎഇയില്‍ ജുമുഅ നമസ്‌കാര സമയത്തുള്ള പരീക്ഷ പ്രയാസമുണ്ടാക്കുന്നതായി വിദ്യാര്‍ഥികളും അധ്യാപകരും പരാതിപ്പെട്ടു. യുഎഇ സമയം ഉച്ചയ്ക്ക് 1.10ന് (ഇന്ത്യന്‍ സമയം 2.40) തുടങ്ങുന്ന പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ 12.30ന് തന്നെ പരീക്ഷാ ഹാളില്‍ എത്തേണ്ടതിനാല്‍ പ്രാര്‍ഥന നിര്‍വഹിക്കാനാവില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

ഡ്യൂട്ടിയിലുള്ള അധ്യാപകര്‍ക്കും ജുമുഅ മുടങ്ങും. ഗള്‍ഫ് രാജ്യങ്ങളില്‍ വാരാന്ത്യ അവധി കൂടി പരിഗണിച്ച് 2005 മുതല്‍ വെള്ളിയാഴ്ചകളില്‍ എസ്എസ്എല്‍സി പരീക്ഷ നടത്താറുണ്ടായിരുന്നില്ല. പകരം ശനിയാഴ്ച്ചകളിലാണ് നടത്തിയിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഎഇയിലെ വിവിധ സ്‌കൂള്‍ അധികൃതര്‍ പരീക്ഷാ ബോര്‍ഡിനു കത്തയച്ചിരുന്നു. തുടര്‍ന്ന് റമദാനില്‍ വരുന്ന വെള്ളിയാഴ്ചകളിലെ പരീക്ഷ ഒഴിവാക്കിയെങ്കിലും ഏപ്രില്‍ ഒന്‍പതിന് ഉച്ചയ്ക്കു നടക്കുന്ന പരീക്ഷ അതേ പടി നിലനിര്‍ത്തുകയായിരുന്നു.

 

Most Popular