Saturday, May 15, 2021
Home Gulf UAE പുതുവത്സര ദിനം മുതല്‍ ദുബൈ സ്ഥാപനങ്ങളിലെ ദേഹോഷ്മാവ് പരിശോധന നിർത്തുന്നു

പുതുവത്സര ദിനം മുതല്‍ ദുബൈ സ്ഥാപനങ്ങളിലെ ദേഹോഷ്മാവ് പരിശോധന നിർത്തുന്നു

ദുബൈ: പുതുവല്‍സര ദിനം മുതല്‍ ദുബൈയിലെ സ്ഥാപനങ്ങള്‍ സന്ദര്‍ശകരുടെ ദേഹോഷ്മാവ് പരിശോധിക്കുന്നത് നിര്‍ത്തലാക്കുന്നു. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പനി പരിശോധനയാണ് നിര്‍ത്തലാക്കുന്നത്.

ദുബൈ സാമ്പത്തിക വകുപ്പാണ് ജനുവരി ഒന്ന് മുതല്‍ സ്ഥാപനങ്ങളില്‍ ദേഹോഷ്മാവ് പരിശോധന വേണ്ടതില്ലെന്ന് തീരുമാനിച്ചത്. പനി പോലുള്ള കോവിഡ് ലക്ഷ്ണമുള്ളവരെ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കുന്നതിനാണ് പരിശോധന ഏര്‍പ്പെടുത്തിയിരുന്നത്. തെര്‍മല്‍ സ്‌കാനറുകളും, മറ്റ് ഊഷ്മാവ് പരിശോധനാ സംവിധാനങ്ങളും പുതുവര്‍ഷം മുതല്‍ നിര്‍ബന്ധമില്ലെന്ന് ദുബൈ ഇക്കോണമി അറിയിച്ചു.

മറ്റു ചില കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. വാലേ പാര്‍ക്കിങ് നടത്തുന്നവര്‍ വാഹനത്തിന്റെ സ്റ്റിയറിങും, സീറ്റും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിയണം എന്ന നിബന്ധനയും പിന്‍വലിക്കും. ദുബൈയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കുന്നു എന്നാണ് സാമ്പത്തിക വകുപ്പ് വിലയിരുത്തിയത്.

Most Popular