Friday, June 18, 2021
Home Gulf UAE ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് തട്ടിപ്പ്; 28 ലക്ഷം ദിര്‍ഹം കവര്‍ന്ന പ്രവാസികളെ അജ്മാന്‍ പോലിസ്...

ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് തട്ടിപ്പ്; 28 ലക്ഷം ദിര്‍ഹം കവര്‍ന്ന പ്രവാസികളെ അജ്മാന്‍ പോലിസ് പിടികൂടി

അബൂദബി: മൊബൈല്‍ ഫോണ്‍ വഴി അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് നിരവധി ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു പണം മോഷ്ടിച്ച പ്രവാസികള്‍ അറസ്റ്റില്‍. അജ്മാന്‍ പൊലീസാണ് ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തത്.

28 ലക്ഷം ദിര്‍ഹമാണ് സംഘം കവര്‍ന്നത്. അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റു ചെയ്യാനെന്ന വ്യാജേന വിളിച്ച് ബാങ്ക് ഉപഭോക്താക്കളെ കപളിപ്പിച്ചാണ് സംഘം പണം തട്ടിയിരുന്നത്.

ഒരു സ്ത്രീയില്‍ നിന്നു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അജ്മാന്‍ പോലിസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അന്വേഷണം ആരംഭിച്ചത്. ബാങ്ക് എക്സിക്യൂട്ടീവ് ആണെന്ന് അവകാശപ്പെട്ട് വിളിച്ച ആള്‍ക്ക് ബാങ്ക് വിശദാംശങ്ങള്‍ നല്‍കിയതിന് ശേഷം സ്ത്രീയുടെ അക്കൗണ്ടില്‍ നിന്ന് 10,000 ദിര്‍ഹം പിന്‍വലിക്കപ്പെട്ടിരുന്നു.

അജ്മാനിലെ അല്‍ നുയിമിയ പ്രദേശത്ത് ഒരു റെസിഡന്‍ഷ്യല്‍ ടവറിനുള്ളിലെ താമസസ്ഥലത്ത് നിന്നാണ് സംഘത്തെ പോലിസ് പിടികൂടിയത്. അപ്പാര്‍ട്ട്മെന്റില്‍ നിന്നു ബാങ്ക് കാര്‍ഡുകള്‍, 21 മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, ലാപ്‌ടോപ്പുകള്‍, പണം, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.


 

Most Popular