Tuesday, June 15, 2021
Home Gulf UAE ദുബൈയില്‍ വീണ്ടും സൂപ്പര്‍ സെയില്‍

ദുബൈയില്‍ വീണ്ടും സൂപ്പര്‍ സെയില്‍

ദുബൈ: 90 ശതമാനം വരെ വിലക്കുറവുമായി ദുബൈയില്‍ വീണ്ടും സൂപ്പര്‍ സെയില്‍. നവംബര്‍ 26 മുതല്‍ 28 വരെയുള്ള തീയ്യതികളില്‍ ലൈഫ് സ്‌റ്റൈല്‍, ബ്യൂട്ടി, ഫാഷന്‍, ഇലക്ട്രോണിക്‌സ് എന്നീ വിഭാഗങ്ങളില്‍ മാളുകളിലും ഷോപ്പിങ് സെന്ററുകളിലും ഈ വമ്പന്‍ വിലക്കുറവ് സ്വന്തമാക്കാം. മൂന്ന് ദിവസത്തെ സെയിലില്‍ നിരവധി പ്രമുഖ ബ്രാന്‍ഡുകളും 1500ഓളം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും സ്റ്റോറുകളും പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന വ്യാപാര കേന്ദ്രങ്ങളുടെ പട്ടിക സംഘാടകര്‍ ഉടന്‍ പുറത്തുവിടും. പുതിയ സാഹചര്യത്തില്‍ എല്ലാ കൊവിഡ് സുരക്ഷാ മുന്‍കരുതലുകളും കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ഇവയുടെ സംഘാടനം.

Most Popular