Saturday, May 15, 2021
Home Gulf UAE കണ്ണൂര്‍ വിമാനത്താവളത്തില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം എത്തിയത് ദോഹയില്‍...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം എത്തിയത് ദോഹയില്‍ നിന്നും ദുബയില്‍ നിന്നും

ദുബൈ/മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി റഫീഖ്, ദുബയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരില്‍ നിന്നാണു കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണു കടത്താന്‍ ശ്രമിച്ചത്.

റഫീഖില്‍ നിന്ന് 29.20 ലക്ഷം രൂപയുടെയും ഹാരിസില്‍ നിന്ന് 31.07 ലക്ഷം രൂപയുടെയും സ്വര്‍ണമാണ് കണ്ടെത്തിയത്. കസ്റ്റംസ് അസി.കമ്മിഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Most Popular