Tuesday, April 13, 2021
Home News Kerala ഫൈസല്‍ ഫരീദിനെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തു; മൂന്ന് വട്ടം ചോദ്യം ചെയ്തു

ഫൈസല്‍ ഫരീദിനെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തു; മൂന്ന് വട്ടം ചോദ്യം ചെയ്തു

ദുബൈ: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍. വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബൈ റാഷിദിയ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനോടകം മൂന്നുവട്ടം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നാണ് വിവരം.

ഫൈസലിന്റേത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് യുഎഇയുടെ വിലയിരുത്തല്‍. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിന്റെ വാര്‍ത്തകള്‍ പുറത്തെത്തിയപ്പോള്‍, പ്രചരിക്കുന്ന ഫോട്ടോ തന്റെയാണെന്നും എന്നാല്‍ കേസുമായി ബന്ധമില്ലെന്നും അവകാശപ്പെട്ട് ഇയാള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ ഫൈസല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്ന് എന്‍ഐഎ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഫൈസല്‍ അപ്രത്യക്ഷനായി. ഇതിനിടെ ഇന്ത്യ ഇയാളുടെ പാസ്പോര്‍ട്ട് റദ്ദാക്കുകയും യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഫൈസലിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ഉടനെ കൈമാറ്റം നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

gold smuggling case: faisal fareed arrested in dubai


 

Most Popular