Saturday, July 24, 2021
Home News Kerala ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി; രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎഇ

ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി; രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎഇ

ന്യൂഡല്‍ഹി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി. കസ്റ്റംസിന്റെ നിര്‍ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന നടപടി.

പാസ്പോര്‍ട്ട് റദ്ദാക്കിയതിന് പിന്നാലെ ഫൈസല്‍ ഫരീദിന് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ ഫൈസലിനെ യുഎഇയില്‍നിന്ന് ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കങ്ങള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയായ ഫൈസല്‍ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരില്‍ സ്വര്‍ണം അയച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ ആരോപണം നിഷേധിച്ച് ഫൈസല്‍ രംഗത്തെത്തിയിരുന്നെങ്കിലും മണിക്കൂറുകള്‍ക്കകം ദുബായിലെ താമസസ്ഥലത്ത്‌നിന്ന് കാണാതാവുകയായിരുന്നു.

Most Popular