Tuesday, April 13, 2021
Home News Kerala സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം ഇല്ലെന്ന് പ്രതിഭാഗം

സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം ഇല്ലെന്ന് പ്രതിഭാഗം

കൊച്ചി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിന് തീവ്രവാദ ബന്ധമില്ലെന്ന് പ്രതിഭാഗം. കേസില്‍ യുഎപിഎ നിലനില്‍ക്കെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അതേ സമയം, മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. മറ്റൊരു പ്രതി സരിത്തിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന എന്‍.ഐ.എയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണ് ഇരുവരെയും രാവിലെ കോടതിയില്‍ ഹാജരാക്കിയത്. ജാമ്യഹരജി വെള്ളിയാഴ്ച പരിഗണിക്കും. അതേസമയം, സരിത്തിന്റെ മൊഴിയില്‍ പൊരുത്തക്കേടുള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് സെഷന്‍സ് കോടതിയെ സമീപിച്ചു. സരിത്തിന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണിത്.


 

Most Popular