ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന യുഎഇ അറ്റാഷെ റഷീദ് ഖമീസ് അല്‍ അഷ്മിയ ഡല്‍ഹിയില്‍നിന്ന് യുഎഇയിലേക്കു പോയതായി റിപോര്‍ട്ട്. രണ്ടു ദിവസം മുമ്പാണ് റഷീദ് ഖമീസ് ഇന്ത്യ വിട്ടത്. തിരുവനന്തപുരത്ത്നിന്ന് ഞായറാഴ്ചയാണ് റഷീദ് ഖമീസ് ഡല്‍ഹിയിലേക്ക് പോയത്.
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ വ്യക്തിയാണ് റഷീദ് ഖമീസ്. സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ അറ്റാഷെയുടെ നമ്പറും ഉണ്ടായിരുന്നു. അറ്റാഷെയുടെ പേരിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വന്നിരുന്നത്. അറ്റാഷെയുടെ സാന്നിധ്യത്തിലാണ് കസ്റ്റംസ് ബാഗ് തുറന്നു പരിശോധിച്ചരുത്. ബാഗ് തുറക്കുന്നതിനെ അറ്റാഷെ എതിര്‍ത്തതായും പറയപ്പെടുന്നു.