Thursday, September 23, 2021
Home News Kerala തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന പാഴ്‌സലില്‍ കോടികളുടെ സ്വര്‍ണം; സമീപകാലത്തെ ഏറ്റവും വലിയ സ്വര്‍ണവേട്ട

തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന പാഴ്‌സലില്‍ കോടികളുടെ സ്വര്‍ണം; സമീപകാലത്തെ ഏറ്റവും വലിയ സ്വര്‍ണവേട്ട

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന പാഴ്‌സലില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ കാര്‍ഗോയില്‍ കസ്റ്റംസ് പരിശോധന തുടരുകയാണ്. സംഭവത്തില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്.

സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് തിരുവനന്തപുരം വിമാനത്താവളത്തിലേത്. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം പിടികൂടുന്നതും ഇതാദ്യമാണ്. യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന പാഴ്‌സല്‍ പരിശോധിച്ചതില്‍ 30 കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

മൂന്ന് ദിവസം മുന്‍പാണ് കാര്‍ഗോ ഫ്‌ളൈറ്റില്‍ ദുബൈയില്‍ നിന്ന് പാഴ്‌സല്‍ എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കാര്‍ഗോ വിഭാഗത്തില്‍ പരിശോധന നടത്തുകയായിരുന്നു. പല പോക്‌സുകളിലായി വിവിധ രൂപത്തിലാക്കിയ സ്വര്‍ണമാണ് കണ്ടെടുത്തിട്ടുള്ളത്. പാഴ്‌സല്‍ ആര്‍ക്കാണെന്നും ആരാണ് അയച്ചതെന്നുമുള്ള വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.

Most Popular