Friday, August 6, 2021
Home Newsfeed മലയാളി ഡോക്ടര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

മലയാളി ഡോക്ടര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

ദുബൈ: യുഎഇയുടെ ആരോഗ്യസേവന രംഗത്ത് കഴിഞ്ഞ 7 വര്‍ഷമായി സജീവ സാന്നിധ്യമായ ഡോ. പ്രതിഭാ മനേഷിന് ഗോള്‍ഡന്‍ വിസ. ദുബൈ സമാരി റെസിഡന്‍സിലെ ക്ലിനികെയര്‍ മെഡിക്കല്‍ സെന്ററിലെ ജനറല്‍ പ്രാക്ടീഷനറാണ് കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശിനിയായ പ്രതിഭാ മനേഷ്. കേരളത്തില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവന അനുഷ്ടിച്ചിട്ടുണ്ട്.

യുഎഇ എക്‌സ്‌ചേഞ്ചില്‍ അസിസ്റ്റന്റ് മാനേജരായ വര്‍ക്കല പേരേറ്റില്‍ സ്വദേശി മനേഷ് പ്രകാശ് ആണ് ഭര്‍ത്താവ്. റിട്ടയേഡ് പഞ്ചായത്ത് സെക്രട്ടറി ഗോപിനാഥന്‍ സദാശിവന്റെയും പ്രസന്നകുമാരിയുടെയും മകളാണ് ഡോ. പ്രതിഭ. ഏക മകന്‍ മിതില്‍ മനേഷ്.

യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശാനുസരണം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ നഹ്യാന്‍ മേയ് 21ന് പ്രഖ്യാപിച്ചതാണ് ഗോള്‍ഡ് വിസാ പദ്ധതി. യുഎഇയുടെ മുന്നേറ്റത്തിന് കരുത്തു പകരുന്ന നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും പ്രതിഭകള്‍ക്കുമാണ് 10 വര്‍ഷ കാലാവധിയുള്ള ഗോള്‍ഡന്‍ വിസ ലഭിക്കുക.

Most Popular