Saturday, July 31, 2021
Home Newsfeed യുഎഇയില്‍ കനത്ത മഴ; അബൂദബിയില്‍ വെള്ളപ്പൊക്കം

യുഎഇയില്‍ കനത്ത മഴ; അബൂദബിയില്‍ വെള്ളപ്പൊക്കം

അബൂദബി: ഒമാന് പിന്നാലെ യുഎഇയിലും മഴ ശക്തം. ഇന്നലെയുണ്ടായ കനത്ത മഴയില്‍ റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലെ പല ഭാഗങ്ങളും വെള്ളത്തില്‍മുങ്ങി. മലമുകളില്‍നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കുകയായിരുന്നു.


പ്രദേശത്തെ റോഡുകളില്‍ പലതും വെള്ളത്തിനടിയിലായതോടെ ദിക്കറിയാതെ വാഹന, കാല്‍നട യാത്രക്കാരും പ്രയാസത്തിലായി. അബൂദബിയുടെ പല ഭാഗങ്ങളിലും സാമാന്യം ഭേദപ്പെട്ട മഴ പെയ്തു. ക്ലൗഡ് സീഡിങ്ങിലൂടെയുണ്ടായ മഴ വര്‍ഷം താപനില ഗണ്യമായി കുറച്ചു.

കടുത്ത ചൂട് അനുഭവപ്പെടുന്ന യുഎഇയില്‍ ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 18.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു. മഴയ്ക്കു മുന്നോടിയായുണ്ടായ ശക്തമായ പൊടിക്കാറ്റും ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.

ഇന്നും മഴയ്ക്ക് സാധ്യത
യുഎഇയുടെ ആകാശം മേഘാവൃതമാണെന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഫുജൈറയിലും അബൂദബിയിലുമാണ് മഴയ്ക്ക് സാധ്യത. ഇന്ന് റാസല്‍ഖൈമ, അബൂദബിയിലെ അല്‍ ദഫ്‌റ, ദുബയിലെ ജബല്‍ അലി എന്നിവിടങ്ങളില്‍ മഴ ലഭിച്ചു.
ALSO WATCH

 

Most Popular