Thursday, July 29, 2021
Home Gulf UAE യുഎഇയില്‍ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

യുഎഇയില്‍ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

ദുബൈ: യുഎഇയുടെ വടക്കന്‍ മേഖലകളില്‍ കനത്തമഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. വാദികള്‍ നിറഞ്ഞൊഴുകി. മലനിരകളില്‍ നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. കല്‍ബ, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലെ വിവിധ മേഖലകളില്‍ ശനിയാഴ്ച സന്ധ്യയോടെയായിരുന്നു മഴ. ശക്തമായ കാറ്റുമുണ്ടായിരുന്നു.

വടക്കന്‍ എമിറേറ്റുകളില്‍ ആകാശം ഇന്നലെയും മേഘാവൃതമായിരുന്നു. നാളെയും മറ്റന്നാളും വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. തെക്കു കിഴക്കന്‍ മേഖലകളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്.

Most Popular