Thursday, September 23, 2021
Home Newsfeed ഒരു ദിവസത്തേക്ക് മാത്രമായി വീട്ടുജോലിക്കാരെ എടുക്കാന്‍ അനുവദിക്കില്ലെന്ന് യുഎഇ; പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

ഒരു ദിവസത്തേക്ക് മാത്രമായി വീട്ടുജോലിക്കാരെ എടുക്കാന്‍ അനുവദിക്കില്ലെന്ന് യുഎഇ; പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

അബൂദബി: ദിവസത്തേക്കോ ഏതാനും മണിക്കൂറുകളോ മാത്രമായി വീട്ടുജോലിക്കാരെ നല്‍കുന്ന സേവനം വിലക്കി യുഎഇ. കോവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണു മാനവശേഷി സ്വദേശിവല്‍കരണ മന്ത്രാലയത്തിന്റെ നടപടി. കുറഞ്ഞത് ഒരാഴ്ചത്തെ സേവനത്തിനു മാത്രമേ വീട്ടുജോലിക്കാരെ എടുക്കാന്‍ പാടുള്ളു. ഇതിനിടയില്‍ മറ്റു സ്ഥലങ്ങളില്‍ ജോലിക്കു വിടാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.

സേവനത്തിന് എത്തിക്കുന്നതിനു മുന്‍പ് വീട്ടുജോലിക്കാര്‍ക്കു പിസിആര്‍ ടെസ്റ്റും നിര്‍ബന്ധമാക്കി. സ്വകാര്യ റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കി യുഎഇയില്‍ ഗാര്‍ഹിക ജോലിക്കാരുടെ നിയമനം പൂര്‍ണമായും തദ്ബീര്‍ കേന്ദ്രങ്ങള്‍ വഴിയാക്കിയിരുന്നു. ഇവിടുന്നാണ് ഹ്രസ്വ, ദീര്‍ഘകാല കരാറില്‍ തൊഴിലാളികളെ വീട്ടുജോലിക്കായി നല്‍കുന്നത്. ഒരേ ആള്‍ തന്നെ പല വീടുകളിലായി ജോലിക്കു പോവുമ്പോള്‍ കോവിഡ് പടരാനുള്ള സാധ്യത കൂടുതലാണെന്നത് കണക്കിലെടുത്താണ് അധികൃതര്‍ വിലക്ക് കൊണ്ടുവന്നരിക്കുന്നത്.
ALSO WATCH

Most Popular