Saturday, July 24, 2021
Home Gulf UAE അബൂദബി വഴി യുഎഇയില്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ മുന്‍കൂര്‍ അനുമതി വേണ്ട

അബൂദബി വഴി യുഎഇയില്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ മുന്‍കൂര്‍ അനുമതി വേണ്ട

അബൂദബി: അബൂദബി, അല്‍ഐന്‍ വിമാനത്താവളങ്ങള്‍ വഴി യുഎഇയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഐസിഎയുടെ (ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്) മുന്‍കൂര്‍ അനുമതി ആവശ്യമില്ല.

അബൂദബി അന്താരാഷ്ട്ര വിമാനത്താവളമാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്. ഈ ഇളവ് ആഗസ്ത് 11 മുതല്‍ പ്രാബല്യത്തില്‍ വരും. താമസ വിസയുള്ള പ്രവാസികള്‍ അബൂദബി, അല്‍ഐന്‍ വിമാനത്താവളങ്ങള്‍ വഴി മടങ്ങുകയാണെങ്കില്‍ ഇനി മുതല്‍ ഐസിഎയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നാണ് വിമാന കമ്പനികളെ അറിയിച്ചിട്ടുള്ളത്.

ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചതായി വിവിധ വിമാനക്കമ്പനികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധനയുണ്ടായത്. ദുബൈയിലേക്ക് മടങ്ങേണ്ടവര്‍ ദുബൈ താമസകാര്യ വകുപ്പില്‍ നിന്നും മറ്റ് എമിറേറ്റുകളിലേക്ക് മടങ്ങേണ്ടവര്‍ ഐസ.എയില്‍ നിന്നുമായിരുന്നു അനുമതി വാങ്ങേണ്ടിയിരുന്നത്.

അതേസമയം, യു.എ.ഇയിലെ ഏത് വിമാനത്താവളം വഴി എത്തുന്നവര്‍ക്കും യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനകത്തുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

ICA approval not needed for UAE residents landing in Abu Dhabi, Al Ain, says PIA official


 

Most Popular