Monday, July 26, 2021
Home Gulf UAE ദുബയിലേക്കു വരുന്നവര്‍ ജിഡിആര്‍എഫ്എ അനുമതി വാങ്ങണമെന്ന് എയര്‍ ഇന്ത്യ

ദുബയിലേക്കു വരുന്നവര്‍ ജിഡിആര്‍എഫ്എ അനുമതി വാങ്ങണമെന്ന് എയര്‍ ഇന്ത്യ

ദുബൈ: ദുബയ് വിസയില്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചുവരുന്ന താമസ വിസക്കാര്‍ ദുബയ് എമിഗ്രേഷനില്‍ (ജിഡിആര്‍എഫ്എ) നിന്ന് അനുമതി വാങ്ങിക്കണമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. യുഎഇയിലെ ഏത് വിമാനത്താവളത്തിലേയ്ക്ക് വരുന്നവര്‍ക്കും ഐസിഎ/ ജിഡിആര്‍എഫ്എ അനുമതി വേണ്ടെന്ന് കഴിഞ്ഞ ദിവസം യുഎഇ ദേശീയ ദുരന്ത നിവാരണ വിഭാഗവും ദേശീയ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും (ഐസിഎ) വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഈ തീരുമാനം ദുബയ് എമിഗ്രേഷന്‍ അസാധുവാക്കിയിരിക്കുന്നുവെന്നും ദുബയ് താമസ വീസക്കാര്‍ നിര്‍ബന്ധമായും ജിഡിആര്‍എഫ്എയില്‍ നിന്ന് അനുമതി വാങ്ങിക്കണമെന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ട്വീറ്റ് ചെയ്തു. ജിഡിആര്‍എഫ്എ വെബ് സൈറ്റ് വഴിയാണ് അനുമതിക്ക് അപേക്ഷിക്കേണ്ടത്. അധികൃതര്‍ അപേക്ഷ പരിശോധിച്ച് വൈകാതെ അനുമതി നല്‍കുകയാണ് ചെയ്യുന്നത്. ഇതുകൂടാതെ, 96 മണിക്കൂറിനുള്ളില്‍ കോവിഡ് 19 പരിശോധന നടത്തി നെഗറ്റീവ് റിപ്പോര്‍ട്ടും ഹാജരാക്കണം.

ICA/GDRFA approval mandatory for UAE residents returning to Dubai, say airlines

Most Popular