Monday, May 10, 2021
Home Top News അല്‍ഐന്‍, അബൂദബി വിസക്കാര്‍ക്ക് ഐസിഎ അനുമതി നിര്‍ബന്ധം; നിരവധി പേര്‍ക്ക് മടങ്ങിപ്പോവേണ്ടി വന്നു

അല്‍ഐന്‍, അബൂദബി വിസക്കാര്‍ക്ക് ഐസിഎ അനുമതി നിര്‍ബന്ധം; നിരവധി പേര്‍ക്ക് മടങ്ങിപ്പോവേണ്ടി വന്നു

അബൂദബി: ഐസിഎ അനുമതിയില്ലാത്തതിന്റെ പേരില്‍ യുഎഇയില്‍ നിന്ന് മടങ്ങേണ്ടി വന്നവരില്‍ നിരവധി മലയാളികളും. അല്‍ഐന്‍, അബൂദബി വിസയുള്ളവര്‍ക്ക് യുഎഇയിലെ ഏതു വിമാനത്താവളം വഴി വന്നാലും ഐസിഎ അനുമതി നിര്‍ബന്ധമാണ്. ഇത് മനസ്സിലാക്കാതെ കഴിഞ്ഞ ദിവസം ദുബയിലെത്തിയ മലയാളികളടക്കമുള്ള നിരവധി പേര്‍ക്ക് അബൂദബിയിലേക്ക് പ്രവേശിക്കാനാവാതെ മടങ്ങേണ്ടി വന്നു.

ഐസിഎ അനുമതി ഇല്ലാത്തത് മറികടക്കാന്‍ ദുബൈ ഉള്‍പ്പെടെ മറ്റു എമിറേറ്റുകള്‍ വഴി എത്തിയവരുണ്ട്. ഇവര്‍ പിന്നീട് റോഡ് മാര്‍ഗം അബൂദബിയിലേക്കു വരികയായിരുന്നു പതിവ്. ഇങ്ങനെ കൂടുതല്‍ പേര്‍ എത്താന്‍ തുടങ്ങിയതോടെ അധികൃതര്‍ കര്‍ശന പരിശോധന നടത്തുകയായിരുന്നു. ഐസിഎ ഗ്രീന്‍ സിഗ്‌നല്‍ ഇല്ലാതെ അബൂദബി വിസക്കാര്‍ ഏതു വിമാനത്താവളം വഴി യുഎഇയില്‍ പ്രവേശിച്ചാലും മടങ്ങേണ്ടി വരുമെന്നതാണ് നിലവിലെ സ്ഥിതി. ഇങ്ങിനെ മടങ്ങിയാല്‍ ടിക്കറ്റ് തുക നഷ്ടമാകും.

കോവിഡ് മാനദണ്ഡം കര്‍ശനമായതിനാല്‍ അബൂദബി എമിറേറ്റില്‍ ജോലി ചെയ്യുന്നവര്‍ക്കു നാട്ടില്‍ പോയി മടങ്ങിയെത്താന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ ഗ്രീന്‍ സിഗ്‌നല്‍ നിര്‍ബന്ധമാണ്. ഇതിനായി uaeentry.ica.gov.ae വെബ്‌സൈറ്റിലോ ഐസിഎ യുഎഇ ആപ്പിലോ അപേക്ഷിക്കണം.

 

Most Popular