Tuesday, June 22, 2021
Home Newsfeed അബൂദബിയില്‍ പിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു

അബൂദബിയില്‍ പിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു

അബൂദബി: അബൂദബിയില്‍ പിസിആര്‍ പരിശോധനാ ഫീസ് 65 ദിര്‍ഹമാക്കി കുറച്ചെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. സുരക്ഷിത തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വാക്‌സീന്‍ എടുക്കാത്ത ജീവനക്കാര്‍ക്ക് 7, 14 ദിവസങ്ങള്‍ക്കിടെ പിസിആര്‍ നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തിലാണ് നിരക്ക് കുറച്ചത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും പിസിആര്‍ പരിശോധന നടക്കുന്നുണ്ട്. നിലവില്‍ പിസിആര്‍ പരിശോധനാ ഫീസ് 85 ദിര്‍ഹമായിരുന്നു.

Most Popular