Sunday, August 1, 2021
Home Gulf UAE ദുബൈയില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 53 സ്ഥാനപങ്ങള്‍ അടപ്പിച്ചു

ദുബൈയില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 53 സ്ഥാനപങ്ങള്‍ അടപ്പിച്ചു

ദുബൈ: 2021ന്റെ ആദ്യ പാദത്തില്‍ കോവിഡ് നിയന്ത്രണ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 53 ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായും 1,133 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തിലായി ഭക്ഷ്യ സ്ഥാപനങ്ങളില്‍ മാത്രമായി 13,775 പരിശോധനകള്‍ നടത്തിയതായി ഭക്ഷ്യ സുരക്ഷാ വിഭാഗം മേധാവി സുല്‍ത്താന്‍ അലി അല്‍ താഹെര്‍ വ്യക്തമാക്കി. എന്നാല്‍ പരിശോധനകളില്‍ 12,438 സ്ഥാപനങ്ങള്‍ സുരക്ഷ നടപടിക്രമങ്ങള്‍ പാലിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

Most Popular