Tuesday, September 28, 2021
Home Newsfeed വാക്‌സിനെടുക്കാത്ത ഇന്ത്യക്കാര്‍ക്കും ഇനി ദുബയിലേക്ക് യാത്ര ചെയ്യാം; സന്ദര്‍ശക വിസക്കാര്‍ക്കും ഉടന്‍ അനുമതി

വാക്‌സിനെടുക്കാത്ത ഇന്ത്യക്കാര്‍ക്കും ഇനി ദുബയിലേക്ക് യാത്ര ചെയ്യാം; സന്ദര്‍ശക വിസക്കാര്‍ക്കും ഉടന്‍ അനുമതി

ദുബൈ: ദീര്‍ഘനാളായി നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന യുഎഇ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് യാത്ര ചെയ്യാമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വാക്‌സിനെടുക്കാത്തവര്‍ക്കും ദുബയിലേക്ക് യാത്ര ചെയ്യാമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു.

വാക്‌സിന്‍ എടുക്കാത്ത ദുബൈ റസിഡന്‍സ് വിസക്കാര്‍ക്കാണ് ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങാനാവുക. 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, പുറപ്പെടുന്ന വിമാനത്താവളത്തില്‍ നിന്നുള്ള കോവിഡ് പരിശോധനാ ഫലം എന്നിവ നിര്‍ബന്ധമാണ്. ജിഡിആര്‍എഫ്എയുടെ അനുമതിയും നേടണം.

ഇതുസംബന്ധിച്ച് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഫ്‌ളൈ ദുബൈ തുടങ്ങിയ വിമാനകമ്പനികള്‍ സര്‍ക്കുലര്‍ പുറത്തിറക്കി. അതേസമയം, യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അബൂദബി, ഷാര്‍ജ തുടങ്ങിയ വിമാനത്താവളങ്ങളില്‍ പ്രവേശനാനുമതിയുള്ളത്.

ഇന്ത്യയില്‍ നിന്നു കൊവീഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച റസിഡന്‍സ് വിസക്കാര്‍ക്കു യുഎഇയിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയതായി നേരത്തെ അറിയിപ്പുണ്ടായിരുന്നു. ഇത്തരത്തില്‍ കുറേ യാത്രക്കാര്‍ ഇന്നു രാവിലെ ദുബയിലെത്തുകയും ചെയ്തു. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കായിരുന്നു അനുമതി.

ഏറെ മാസങ്ങള്‍ക്കു ശേഷം കഴിഞ്ഞയാഴ്ച മുതലാണ് ഇന്ത്യയടക്കം 6 രാജ്യക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി നല്‍കിയത്. അതേസമയം, സന്ദര്‍ശക വിസക്കാര്‍ക്ക് വൈകാതെ യാത്രാ അനുമതി ലഭ്യമാകുമെന്നാണ് കരുതുന്നത്.
ALSO WATCH

 

Most Popular