Sunday, July 25, 2021
Home Newsfeed ഇന്ത്യ- യുഎഇ സര്‍വീസ് ജൂലൈ 7ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ്

ഇന്ത്യ- യുഎഇ സര്‍വീസ് ജൂലൈ 7ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ്

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിമാന സര്‍വീസ് ജൂലൈ 7ന് പുനഃരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. യുഎഇ അധികൃതരില്‍ നിന്ന് ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുമതിക്കുമായി കാത്തിരിക്കുകയാണെന്നും വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും എമിറേറ്റ്‌സ് അറിയിച്ചു. വിമാനം എന്ന് മുതല്‍ ആരംഭിക്കുമെന്നതില്‍ വിശദീകരണം തേടി ഒരു യാത്രക്കാരന്റെ സംശയത്തിന് മറുപടിയായാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, എമിറേറ്റ്‌സിന്റെ വെബ് സൈറ്റില്‍ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് ദുബയിലേയ്ക്ക് വണ്‍വേ എക്കണോമി ടിക്കറ്റ് നിരക്ക് 43,683 രൂപയാണ്. എന്നാല്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, മറ്റു സ്വകാര്യ വിമാനകമ്പനികള്‍ എന്നിവ ഇതുവരെ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിട്ടില്ല. ജൂലൈ 6 വരെയാണ് നിലവില്‍ ഇന്ത്യയുഎഇ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എയര്‍ ഇന്ത്യ അധികൃതരും കഴിഞ്ഞ ദിവസം അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് വൈകിട്ടു ദുബയില്‍ നടക്കുന്ന ഗവ.വാര്‍ത്താ സമ്മേളനത്തില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണു കരുതുന്നത്.

 

Most Popular