Friday, July 23, 2021
Home Newsfeed യുഎഇയിലേക്ക് ജൂലൈ 6 വരെ സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യ

യുഎഇയിലേക്ക് ജൂലൈ 6 വരെ സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യ

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ജുലൈ 6 വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യ.

”യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച യാത്രാ നിയന്ത്രണങ്ങള്‍ പരിഗണിച്ച് ഇന്ത്യക്കും യുഎഇക്കും ഇടയിലുള്ള സര്‍വീസുകള്‍ ജൂലൈ 6 വരെ റദ്ദാക്കിയിരിക്കുന്നു. തുടര്‍ന്നുള്ള വിവരങ്ങള്‍ക്ക് ഞങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലും വെബ്‌സൈറ്റും പരിശോധിക്കുക”- യാത്രക്കാരുടെ അന്വേഷണത്തിന് മറുപടിയായി എയര്‍ ഇന്ത്യ ട്വിറ്ററില്‍ അറിയിച്ചു.

ജൂണ്‍ 24 മുതല്‍ ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലേക്ക് സേവനം പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, യാത്രക്കാര്‍ പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച ആശയക്കുഴപ്പമാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് വിവരം.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1 വ്യാഴാഴ്ച്ച മുതല്‍ തുറക്കുമെന്ന് ദുബൈ എയര്‍പോര്‍ട്ട് വ്യാഴാഴ്ച്ച അറിയിച്ചിരുന്നു.
ALSO WATCH

Most Popular