Saturday, May 15, 2021
Home Gulf UAE ആഗസ്ത് 1 മുതല്‍ ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും

ആഗസ്ത് 1 മുതല്‍ ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും

ദുബൈ: ആഗസ്ത് 1 മുതല്‍ ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി അറിയിച്ചതായി ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തു.

പുതിയ കോണ്‍സുല്‍ ജനറലായി നിയമിക്കപ്പെട്ട അമന്‍ പുരി ഞായറാഴ്ച്ചയാണ് ഔദ്യോഗികമായി അധികാരമേറ്റത്. കൊവിഡുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം പരിഗണിച്ചാണ് മുഴുവന്‍ ദിവസങ്ങളിലും കോണ്‍സുലേറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്.

ആഗസ്ത് 1 മുതല്‍ ഡിസംബര്‍ 31വരെ അവധി ദിനങ്ങളില്‍ രാവിലെ 8 മുതല്‍ 10 വരെയാണ് കോണ്‍സുലേറ്റ് തുറന്നുപ്രവര്‍ത്തിക്കുക. പാസ്‌പോര്‍ട്ട് പുതുക്കല്‍, അടിയന്തര യാത്ര പോലുള്ള അടിയന്തര സേവനങ്ങള്‍ ഈ ദിവസങ്ങളില്‍ ലഭ്യമാക്കുമെന്ന് ഡോ. പുരി പറഞ്ഞു.

എല്ലാ ദിവസങ്ങളിലും കോണ്‍സുലേറ്റ് പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനം പിന്നീട് സാഹചര്യത്തിന് അനുസരിച്ച് പുനപ്പരിശോധിക്കും. വരുംദിവസങ്ങള്‍ കഠിനമായിരിക്കും ആളുകള്‍ക്ക് പിന്തുണ ആവശ്യമായി വരുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.

Indian consulate in Dubai to remain open on weekends, public holidays


 

Most Popular