Tuesday, August 3, 2021
Home Gulf UAE നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ടു; ഷാര്‍ജയില്‍ പ്രവാസി മരിച്ചു

നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ടു; ഷാര്‍ജയില്‍ പ്രവാസി മരിച്ചു

ഷാര്‍ജ: വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്കുള്ള മടക്ക യാത്രയ്‌ക്കൊരുങ്ങവേ പ്രവാസി ഇ്ന്ത്യക്കാരന്‍ ഷാര്‍ജയില്‍ മരിച്ചു. നാട്ടിലേക്ക് മടങ്ങാനുള്ള വാഹനം തന്നെ ഇടിച്ചാണ് 50 കാരന്‍ മരിച്ചത്. വാഹനമോടിച്ചിരുന്നത് ഇദ്ദേഹത്തിന്റെ ബന്ധുവായ 59കാരനും.

ഈമാസം 5ന് അല്‍ താവൂനിലായിരുന്നു സംഭവമെന്ന് പോലിസ് പറഞ്ഞു. രാത്രി 10നായിരുന്നു പോലിസ് ഓപറേഷന്‍ കേന്ദ്രത്തിലേയ്ക്ക് അപകട വിവരം എത്തിയത്. വിമാനത്താവളത്തിലേയ്ക്ക് യാത്ര പുറപ്പെടാന്‍ തന്റെ ലഗേജുകള്‍ കാറില്‍ വയ്ക്കുന്നതിനിടെ കാര്‍ അബദ്ധത്തില്‍ മുന്നോട്ട് കുതിക്കുകയായിരുന്നു. നിയന്ത്രണം വിട്ടാണ് കാര്‍ അപകടമുണ്ടാക്കിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇന്ത്യക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം തൊട്ടടുത്ത സൈന്‍ ബോര്‍ഡില്‍ ഇടിച്ചാണ് കാര്‍ നിന്നത്.

വാഹനമോടിച്ചയാള്‍ക്ക് നിസാര പരുക്കേറ്റു. ഇദ്ദേഹത്തെ നാഷനല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ബുഹൈറ പോലിസാണ് കേസന്വേഷിക്കുന്നത്.

Most Popular