Tuesday, April 13, 2021
Home Gulf UAE ഷാര്‍ജയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

ഷാര്‍ജയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

ദുബൈ: ഷാര്‍ജയില്‍ ഇന്ത്യക്കാരനായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. 21 വയസ്സുള്ള ജ്യോതിനെ റോളയിലുള്ള ഫാമിലി അപാര്‍ട്ട്‌മെന്റില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഷാര്‍ജ പോലിസ് അറിയിച്ചു. നവംബര്‍ 2ന് രാത്രിയായിരുന്നു സംഭവം. ആത്ഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലിസിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.

സംശകരമായി ഒന്നും കണ്ടെത്തിയില്ലെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയില്‍ ആണെന്നും പോലിസ് അറിയിച്ചു. അതേ സമയം, ജ്യോതിന്റെ അപ്രതീക്ഷിതമായ വേര്‍പാടിന്റെ ഞെട്ടലില്‍ നിന്ന് കുടുംബം ഇപ്പോഴും മോചിതരായിട്ടില്ലെന്ന് സഹോദരന്‍ നിരാല്‍ പറഞ്ഞു.

ദുബൈയില്‍ നാലാംവര്‍ഷ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു ജ്യോത്. സംഭവം നടക്കുമ്പോള്‍ അദ്ദേഹം വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. രക്ഷിതാക്കള്‍ അല്‍ഐനില്‍ പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയ അവര്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ കണ്ടത് ചലനമറ്റ സഹോദരന്റെ മൃതദേഹമായിരുന്നുവെന്ന് നിരാല്‍ പറഞ്ഞു.

ആത്മഹത്യയ്ക്കുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ആത്ഹത്യാ കുറിപ്പൊന്നും എഴുതിവച്ചിരുന്നില്ല. എന്തെങ്കിലും പ്രശ്‌നമുള്ളതായി സൂചന ഉണ്ടായിരുന്നില്ലെന്നും നിരാല്‍ പറഞ്ഞു. ജ്യോത് പഠനത്തില്‍ മിടുക്കനായിരുന്നുവെന്നും കോളജിലും പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും സുഹൃത്തുക്കള്‍ അറിയിച്ചു.


 

Most Popular