Thursday, July 29, 2021
Home Gulf UAE ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന്‍; കൈയിലെത്തിയത് 7.3 കോടി

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന്‍; കൈയിലെത്തിയത് 7.3 കോടി

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് സമ്മാനം. 10 ലക്ഷം ഡോളര്‍ (7.3 കോടിയിലേറെ രൂപ) ആണ് ദുബയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയ ഹൈദരാബാദ് സ്വദേശി ലക്ഷ്മി വെങ്കിട ടാറ്റ റാവു ഗ്രന്ധിക്കു ലഭിച്ചത്.

338ാം സീരീസിലെ 4829ാം നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാന ജേതാവാകുന്ന 168ാമത്തെ ഇന്ത്യക്കാരനാണ്. 1999 മുതല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതായി ഇദ്ദേഹം പറഞ്ഞു.

Most Popular