Tuesday, May 18, 2021
Home Newsfeed ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തി

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തി

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഈ മാസം 24 മുതല്‍ യുഎഇ വിലക്കേര്‍പ്പെടുത്തി. 10 ദിവസത്തേക്കാണ് വിലക്ക്. അതേ സമയം, യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് തടസ്സമില്ല. ചരക്കു വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താം. ഇന്ത്യയില്‍ യാത്രക്കാരെ ഇറക്കി തിരിച്ചുവരുന്ന വിമാനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ക്ക് യാത്ര ചെയ്യാമെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യ വഴി കടന്നുപോയവര്‍ക്കും വിലക്കുണ്ട്. 10 ദിവസത്തിന് ശേഷം കോവിഡ് സ്ഥിതി വിലയിരുത്തി തുടര്‍ തീരുമാനെടുക്കും.

ALSO WATCH

Most Popular