Sunday, August 1, 2021
Home Gulf UAE കോവിഡ് സുരക്ഷാ ലംഘനം ഒതുക്കി തീര്‍ക്കാന്‍ കൈക്കുലി വാഗ്ദാനം: യു എ ഇ യില്‍ ഇന്ത്യക്കാരന്‍...

കോവിഡ് സുരക്ഷാ ലംഘനം ഒതുക്കി തീര്‍ക്കാന്‍ കൈക്കുലി വാഗ്ദാനം: യു എ ഇ യില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ദുബൈ: കോവിഡ് സുരക്ഷാ മാനദണ്ഡം ലംഘിച്ചതിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പോലീസുകാരന് 3000 ദിര്‍ഹം കൈക്കൂലി നല്‍കാന്‍ ശ്രമിച്ച  ഇന്ത്യക്കാരനായ യുവാവ്‌
ദുബൈയില്‍ അറസ്റ്റില്‍. കോവിഡ് സുരക്ഷാ ലംഘനത്തിനു പുറമേ പോലീസുകാരന് കൈക്കൂലി വാഗ്ദാനം ചെയ്തത് വഴി 5000 ദിര്‍ഹം പിഴയും, ജയില്‍വാസവും ശേഷം നാടുകടത്താനും ദുബൈ കോടതി ഉത്തരവിട്ടു. ഈ വര്‍ഷം ഏപ്രിലില്‍ ദേശീയ കോവിഡ് സുരക്ഷാ പരിപാലനവുമായി നടത്തിയ രാത്രികാല പെട്രോളിങ്ങിനിടെയാണ് കേസിനാസ്പദമായ സംഭവം. ഒരു യുവതിയും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യുവാവും ഹോട്ടലിന് പുറത്ത് മാസ്‌കില്ലാതെ നില്‍ക്കുകയായിരുന്നു. ഇരുവരും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിമുഖത കാട്ടിയത് അറസ്റ്റിലേക്ക് നയിച്ചു. തന്റെ ഭാഗം ന്യായീകരിക്കുന്നതിനായി കൂടെയുണ്ടായിരുന്ന യുവതി സഞ്ചരിച്ച കാറിന് പണം നല്‍കുകയായിരുന്നു താനെന്നും അപ്പോഴാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നും അറസ്റ്റിലായ യുവാവ് സൂചിപ്പിച്ചു.  എങ്കിലുംപോലീസ് വഴങ്ങിയില്ല. ഒടുവില്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരാന്‍ 3000 ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.2000 ദിര്‍ഹം ക്യാഷായും ബാക്കി തുക വീട്ടിലെത്തിച്ച് തരാമെന്നായിരുന്നു കുറ്റാരോപിതന്റെ വാഗ്ദാനം. ജബലിലെ പോലീസ് സ്റ്റേഷനിലെത്തിച്ച ഉടനെ ഇയാള്‍ 2000 ദിര്‍ഹം കൈക്കൂലിയ നല്‍കിയ കാര്യം പോലീസുകാരന്‍ മേലധികാരികളെ അറിയിക്കുകയും ഉടന്‍ തന്നെ  യുവാവിനെ കടുത്ത നിയമ നടപടികള്‍ക്ക് വിധേയമാക്കി.

Most Popular