Tuesday, June 22, 2021
Home Gulf UAE ദുബയില്‍ 20 ദിവസം മുമ്പേ കാണാതായ ഇന്ത്യക്കാരനെ ആശുപത്രിയില്‍ കണ്ടെത്തി

ദുബയില്‍ 20 ദിവസം മുമ്പേ കാണാതായ ഇന്ത്യക്കാരനെ ആശുപത്രിയില്‍ കണ്ടെത്തി

ദുബൈ: നവംബര്‍ 9 മുതല്‍ കാണാതായ ഇന്ത്യക്കാരനെ ദുബയിലെ ആശുപത്രിയില്‍ കണ്ടെത്തി. തമിഴ്‌നാട്ടുകാരനായ അമൃതലിഗം സമയമുത്തു ടൂറിസ്റ്റ് വിസയില്‍ ദുബയിലെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് അപ്രത്യക്ഷനായത്. നാലു മക്കളുടെ പിതാവായ അമൃതലിംഗം ജോലി അന്വേഷിച്ചാണ് ദുബയിലെത്തിയതെന്ന് ബന്ധുവായ ദുരൈ മണിരാജ പറഞ്ഞു.

ദിവസങ്ങളോളം അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അല്‍ മുറക്കബാത്ത് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അമൃതലിംഗം ആശുപത്രിയില്‍ ചികില്‍സയില്‍ ഉണ്ടെന്ന് ദുബൈ പോലിസാണ് വിളിച്ചറിയിച്ചത്.

ദുബയിലെത്തിയ ഉടനെ അമൃതലിംഗം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുവായ കണ്ണന്‍ നാഗൂര്‍കനി പറഞ്ഞു. അമൃതലിംഗം എങ്ങിനെയാണ് ആശുപത്രിയില്‍ എത്തിയതെന്ന കാര്യം അറിയില്ലെന്നും അദ്ദേഹം അറിയിച്ചു. നാലഞ്ച് ദിവസം അസുഖബാധിതനായിരുന്ന അമൃതലിംഗത്തിന് നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല.

Most Popular