Wednesday, May 12, 2021
Home Gulf UAE അബൂദബിയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ജൂലൈ 15 മുതല്‍ ഒഴിവാക്കും

അബൂദബിയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ജൂലൈ 15 മുതല്‍ ഒഴിവാക്കും

ദുബൈ: പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും ജൂലൈ 15 മുതല്‍ ഇല്ലാതാവുമെന്ന് അബൂദബി ഇന്ത്യന്‍ എംബസി. അബൂദബി ബിഎല്‍എസ് ഇന്റര്‍നാഷനല്‍ സെന്ററുകളിലും അല്‍ഐനിലും ജൂലൈ 15 മുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ പുതുക്കാവുന്നതാണ്.

എന്നാല്‍, 60 വയസ്സിന് മുകളിലുള്ളവരും 12 വയസ്സിന് താഴെയുള്ളവരും നേരിട്ട് ഹാജരാവേണ്ടതില്ല. ബിഎല്‍എസ് സെന്ററുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അപേക്ഷകര്‍ ഫേസ് മാസ്‌ക്കും കൈയുറയും ധരിക്കണം. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കണമെന്നും ബുധനാഴ്ച്ച ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുഴുവന്‍ സെന്ററുകളിലെയും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മാര്‍ച്ച് മുതല്‍ നിര്‍ത്തിവച്ചിരുന്നു.

Indian passport renewal applications to resume in Abu Dhabi

Most Popular