Sunday, July 25, 2021
Home Ediotrs Pick കുപ്പിവെള്ളം കറക്കിയെറിഞ്ഞ് ഗിന്നസ് ബുക്കില്‍ കയറി അബൂദബിയിലെ മലയാളി വിദ്യാര്‍ഥി

കുപ്പിവെള്ളം കറക്കിയെറിഞ്ഞ് ഗിന്നസ് ബുക്കില്‍ കയറി അബൂദബിയിലെ മലയാളി വിദ്യാര്‍ഥി

ദുബൈ: കുപ്പിവെള്ളം കൃത്യതയോടെ കറക്കിയെറിയുന്ന വിദ്യയിലൂടെ ദുബയിലെ മലയാളി വിദ്യാര്‍ഥി ഗിന്നസ് ബുക്കില്‍ ഇടംനേടി. അബൂദബി ജെംസ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിയായ ജോയല്‍ മാത്യവുണ് കണ്ണുകെട്ടിയുള്ള പ്രകടനത്തില്‍ അമേരിക്കക്കാരന്റെ റെക്കോര്‍ഡ് തകര്‍ത്തത്. അഞ്ചു വര്‍ഷത്തെ പരിശീലനത്തിനൊടുവിലാണ് ജോയല്‍ ദൗത്യം പൂര്‍ത്തീകരിച്ചത്.

മുകളിലേക്കെറിയുന്ന കുപ്പിവെള്ളം 360 ഡിഗ്രി കീഴുമേല്‍ മറിഞ്ഞ് കൃത്യമായി മേശപ്പുറത്ത് വന്നു നില്‍ക്കുന്ന വിദ്യ അഞ്ചുവര്‍ഷം മുന്‍പാണ് ജോയല്‍ ഏതോ പരിപാടിയില്‍ കണ്ടത്. തുടര്‍ന്ന് നിരന്തര പരിശീലനം നടത്തി വിദ്യ സ്വായത്തമാക്കി. അത് ഒരു ഹരമായി മാറിയതോടെയാണ് റെക്കോഡിടാന്‍ ഒരുങ്ങിയത്. ഒരു മിനിറ്റില്‍ 37തവണ പ്രകടനം ആവര്‍ത്തിച്ചാണ് ജോയല്‍ റെക്കോര്‍ഡിട്ടത്. 27 തവണയായിരുന്നു ജോഷ് ഹോര്‍ട്ടന്റെ റെക്കോര്‍ഡ്. ജോയല്‍ കഴിഞ്ഞ വര്‍ഷമാണ് കണ്ണുകെട്ടിയുള്ള ജോഷിന്റെ പ്രകടനം കണ്ടത്.

തുടര്‍ന്ന് ദിവസം രണ്ടുമണിക്കൂര്‍ പരിശീലിച്ചു. മൂന്നു മിനിറ്റില്‍ 100 തവണയെന്നതാണ് അടുത്തലക്ഷ്യം. അബൂദബിയില്‍ ടെക്‌നീഷ്യനായ ആലപ്പുഴ കറ്റാനം വലിയപള്ളിക്കു സമീപം തോട്ടിന്റെ തെക്കതില്‍ കോശി മാത്യുവിന്റെയും ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ നഴ്‌സായ ശോശാമ്മയുടെയും മകനാണ്. സഹോദരി ഫാം ഡി വിദ്യാര്‍ഥിനി ജുണി.
ALSO WATCH

Most Popular