
ഇന്ത്യക്കാര്‍ക്ക് ഇനി വിദേശ മേല്‍വിലാസവും പാസ്പോര്ട്ടില് ചേര്‍ക്കാന്‍ ഇന്ത്യന്‍ കേന്ദ്രമന്ത്രാലയത്തിന്റെ അനുമതി
ദുബൈ: ഇന്ത്യന്‍ പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ മേല്‍വിലാസം പാസ്പോര്ട്ടില് ചേര്‍ക്കാന്‍ ഇന്ത്യന്‍ കേന്ദ്രമന്ത്രാലയം അനുമതി നല്കി. യു.എ.ഇയിലെ പ്രവാസികള്‍ക്ക് ഇതിനുള്ള അവസരം നല്‍കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. സ്വന്തം കെട്ടിടത്തിന്റെയോ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിന്റെയോ വിലാസമാണ് വേണ്ടത്. ഏതെങ്കിലും ഒരു വിലാസം മാത്രമേ നല്കാന് കഴിയൂ. വാടക കരാര്‍, ആധാരം, ടെലഫോണ്‍ ബില്‍, ദേവ/ഫേവ/സേവ ബില്‍ തുടങ്ങിയവയാണ് രേഖകളായി നല്‍കേണ്ടത്.
ഇന്ത്യയില്‍ സ്ഥിരം വിലാസമില്ലാത്തവര്‍ക്ക് ഉപകാരപ്പെടുന്ന തീരുമാനമാണിത്. അവര്‍ക്ക് ഇനി മുതല്‍ പ്രാദേശിക മേല്‍വിലാസമായി വിദേശ രാജ്യങ്ങളിലെ വിലാസം ചേര്‍ക്കാം. എന്നാല്‍, നിലവിലെ പാസ്പോര്ട്ടില് ഈ മാറ്റം അനുവദിക്കില്ല. മാറ്റം ആവശ്യമായവര്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കണം. അതോടൊപ്പം വിലാസവും മാറ്റാം. ദിവസവും ഇത്തരം നിരവധി അപേക്ഷകള്‍ വരുന്നുണ്ടെന്നും ഇവ പരിഗണിക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.