Friday, May 14, 2021
Home Gulf UAE ദുബൈ പോലിസിന്റെ ഓപറേഷന്‍ ഫ്രിഡ്ജ്; വലയിലായത് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം

ദുബൈ പോലിസിന്റെ ഓപറേഷന്‍ ഫ്രിഡ്ജ്; വലയിലായത് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം

ദുബൈ: അന്താരാഷ്ട്ര മയക്കു മരുന്ന് സംഘത്തിന് കെണിയൊരുക്കാന്‍ ‘ഓപ്പറേഷന്‍ ഫ്രിഡ്ജു’മായി ദുബൈ പോലിസ്. പച്ചക്കറി സൂക്ഷിക്കുന്ന കണ്ടെയ്നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 123 കിലോഗ്രാം പരല്‍ രൂപത്തിലുള്ള ലഹരിമരുന്നാണ് ഇവരുടെ പക്കല്‍ നിന്നു പോലിസ് പിടികൂടിയത്.

ഏഷ്യന്‍ രാജ്യത്ത് നിന്നെത്തിയ ശീതീകരിച്ച ഷിപ്പിങ് കണ്ടെയ്നറിന്റെ താഴ്ഭാഗത്തുനിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് പോലിസ് പറഞ്ഞു. അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇവരുടെ സംഘത്തലവന്‍ ഏഷ്യന്‍ വംശജനാണെന്നും പോലിസ് അറിയിച്ചു.

ലഹരിമരുന്ന് കള്ളക്കടത്തിനെതിരെയുള്ള ദുബൈ പൊലീസിന്റെ തുടര്‍ച്ചയായ പോരാട്ടത്തിന് ഉദാഹരണമാണ് ‘ഓപ്പറേഷന്‍ ഫ്രിഡ്ജ്’ എന്ന് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. ദുബൈ പൊലീസ്, ഷാര്‍ജ പൊലീസ്, ഷാര്‍ജ കസ്റ്റംസ് എന്നിവ സഹകരിച്ചാണ് ഓപറേഷന്‍ പൂര്‍ത്തിയാക്കിയത്.


 

Most Popular