ദുബൈ: ബെല്‍ജിയത്തില്‍ നിരവധി ക്രിമിനല്‍ കേസുകളുമായി ബന്ധമുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ തലവന്‍ ദുബയില്‍ അറസ്റ്റിലായി. നോര്ഡിന് ഇഎച്ച് എന്നറിയപ്പെടുന്ന ഇയാള്‍ അന്താരാഷ്ട്ര കൊക്കെയിന്‍ കടത്ത് ശൃംഖലയുടെ ബുദ്ധികേന്ദ്രമായാണ് അറിയപ്പെടുന്നത്. ദുബൈ പോലിസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ബെല്‍ജിയത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ആന്റവെര്‍പ് പബ്ലിക് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് യൂറോപ്യന്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്തു.
നോര്ഡിന് ദുബായില്‍ ആയിരിക്കേ ബെല്‍ജിയത്തിലെ എതിരാളികള്‍ക്ക് എതിരേ ഗ്രനേഡ് ആക്രമണം ആസൂത്രണം ചെയ്തതായി റിപോര്‍ട്ടില്‍ പറയുന്നു. ആന്റവെര്പില് ഈയിടെ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ നിരവധി ഗ്രനേഡ് ആക്രമണങ്ങള്‍ നടന്നിരുന്നു.
International drug lord arrested in Dubai