Thursday, July 29, 2021
Home Gulf UAE ഐപിഎല്‍ വെടിക്കെട്ടിലേക്ക് യുഎഇ; ആദ്യ മല്‍സരം 19ന് മുംബൈയും ചെന്നൈയും തമ്മില്‍

ഐപിഎല്‍ വെടിക്കെട്ടിലേക്ക് യുഎഇ; ആദ്യ മല്‍സരം 19ന് മുംബൈയും ചെന്നൈയും തമ്മില്‍

ദുബൈ: വെടിക്കെട്ട് ബാറ്റിങും തീപാറുന്ന ബോളിങുമായി യുഎഇ ഐപിഎല്‍ കളിയാരവങ്ങളിലേക്ക്. 19നു തുടങ്ങുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ 13ാം പതിപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു. അബൂദബിയില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റണ്ണര്‍ അപ്പുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. ദുബൈ, ഷാര്‍ജ എന്നിവയാണ് മറ്റു മത്സരവേദികള്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ് ഇത്തവണ. ഗ്രൂപ്പ് ഘട്ടത്തില്‍ 46 ദിവസങ്ങളിലായി 56 മത്സരങ്ങളാണുള്ളത്.

10 ദിവസങ്ങളില്‍ 2 മത്സരങ്ങള്‍ വീതം. ഈ ദിവസങ്ങളില്‍ ആദ്യ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 3.30നും രണ്ടാം മത്സരം രാത്രി 7.30നും തുടങ്ങും. ഒരു മത്സരമുള്ള ദിവസങ്ങളില്‍ എല്ലാം 7.30ന്. പ്ലേഓഫ് മുതലുള്ള മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും. ഫൈനല്‍ നവംബര്‍ 10നാണ്.

ipl schdule

Most Popular