Saturday, July 24, 2021
Home Gulf UAE ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും ഇന്ന് ദുബയിലെത്തും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും ഇന്ന് ദുബയിലെത്തും

ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) ആദ്യ രണ്ട് ടീമുകള്‍ ഇന്ന് യുഎഇയില്‍ എത്തും. രാജസ്ഥാന്‍ റോയല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും ആണ് വ്യാഴാഴ്ച എത്തുന്നത്

ഇരു ടീമുകളും യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഷെയര്‍ ചെയ്തിരുന്നു. എല്ലാ ടീമുകളിലെയും കളിക്കാരെയും ജീവനക്കാരെയും യുഎഇ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

ആറ് ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞാല്‍ ടീമുകള്‍ പരിശീലനം ആരംഭിക്കും. ദുബയിലെ ഐസിസി അക്കാദമിയും അബൂദബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയവും ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് ടീമുകള്‍ക്ക് ഒരുക്കിയിട്ടുള്ളത്. ഐപിഎല്‍ മല്‍സരങ്ങള്‍ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് യുഎഇയില്‍ നടക്കുക

Most Popular