Sunday, July 25, 2021
Home Gulf UAE യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ വെടിക്കെട്ട് വേദിയിലേക്ക് കാണികള്‍ക്ക് പ്രവേശനമുണ്ടാവുമോ?

യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ വെടിക്കെട്ട് വേദിയിലേക്ക് കാണികള്‍ക്ക് പ്രവേശനമുണ്ടാവുമോ?

ദുബൈ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കാണികളെ കയറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നു. മല്‍സരം യുഎഇയില്‍ നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ഇക്കാര്യം ആലോചിക്കുന്നത്.

കാണികളെ ഐപിഎല്‍ വേദിയിലേക്ക് പ്രവേശിപ്പിക്കാന്‍ ആലോചിക്കുന്ന കാര്യം ഇസിബി സെക്രട്ടറി മുബഷിര്‍ ഉസ്മാനിയാണ് അറിയിച്ചത്. 30 മുതല്‍ 50 ശതമാനം വരെ കാണികളെ ഉള്‍പ്പെടുത്താനാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ മല്‍സരം നടത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

ഗാലറിയില്‍ കാണികള്‍ ഉണ്ടാവണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും അന്തിമ തീരുമാനം യുഎഇ സര്‍ക്കാറിന്റേതാവുമെന്നും മുബഷിര്‍ ഉസ്മാനി പറഞ്ഞു. യുഎഇയില്‍ നടക്കുന്ന ടൂര്‍ണമന്റെുകളില്‍ നിലവില്‍ 30-50 ശതമാനം കാണികളെ അനുവദിക്കുന്നുണ്ട്. യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം കാര്യമായി കുറയുന്നുണ്ട്. ഐപിഎലിന് ഒരുമാസം ബാക്കിയുള്ളതിനാല്‍ ആ സമയമാവുമ്പോള്‍ സാധാരണ നിലയിലേക്കെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Most Popular