Monday, June 21, 2021
Home News International യു.എ.ഇക്കെതിരായ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ

യു.എ.ഇക്കെതിരായ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ

യു.എ.ഇക്കെതിരെ നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ. യു.എ.ഇ കോവിഡ് പരത്തുന്നുവെന്ന രീതിയിൽ ഇസ്രായേൽ ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം തലവൻ ഷാരോൺ അൽറോ പ്രെയ്‌സ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ഖേദം പ്രകടിപ്പിച്ചത്. വിജയിക്കാതെ പോയ തമാശയായിരുന്നു അതെന്നും ഈ വിഷയത്തിൽ ഇസ്രായേലിന്റെ അഭിപ്രായങ്ങൾ പറയാൻ ചുമതലപ്പെട്ട ആളല്ല ഷരോൺ അൽറോയെന്നും അധികൃതർ അറിയിച്ചു.

70 വർഷത്തെ യുദ്ധത്തിൽ മരിച്ചവരേക്കാൾ കൂടുതൽ പേർ യു.എ.ഇയുമായുള്ള രണ്ടാഴ്ച കാലത്തെ സമാധാന കരാറിനിടെ മരണപ്പെട്ടു എന്നായിരുന്നു പ്രസ്തവാന. കോവിഡ് വ്യാപകമായതിനെ തുടർന്ന് ഇസ്രായേലിലെ ബെൻഗുരിയോൺ വിമാനത്താവളം അടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രസ്താവന.

Most Popular