Wednesday, August 4, 2021
Home News Kerala കരിപ്പൂര്‍ വിമാന ദുരന്തം: മരണം 16 ആയി; 15 പേരുടെ നില ഗുരുതരം

കരിപ്പൂര്‍ വിമാന ദുരന്തം: മരണം 16 ആയി; 15 പേരുടെ നില ഗുരുതരം

കരിപ്പൂര്‍: നാടിനെ ഞെട്ടിച്ച കരിപ്പൂര്‍ വിമാന അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകീട്ട് 7.45ഓടെയുണ്ടായ അപകടത്തില്‍ പൈലറ്റും സഹ പൈലറ്റും അടക്കം 16 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 15 പേരുടെ നില അതീവ ഗരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ 123 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ആശുപത്രികളിലേക്ക് എത്തിച്ച ഭൂരിഭാഗം പേര്‍ക്കും സാരമായ പരിക്കുണ്ട്.

മരിച്ചവരില്‍ സ്ഥിരീകരിച്ച വിവരങ്ങള്‍ ഇങ്ങനെ:

പൈലറ്റ് ക്യാപ്റ്റന്‍ ഡി വി സാഥേ, സഹപൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ് എന്നിവര്‍ മരിച്ചു. ഇവര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലാണ്.

പൈലറ്റും, സഹപൈലറ്റും അല്ലാതെ കോഴിക്കോട് മിംസില്‍ മരിച്ചവര്‍:
1. ദീപക്
2. അഖിലേഷ്
3. ഐമ എന്ന കുട്ടി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് പുരുഷന്‍മാര്‍, രണ്ട് സ്ത്രീകള്‍, ഒരു കുട്ടി എന്നിവരാണ് മരിച്ചിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചവര്‍:
1. സഹീര്‍ സയ്യിദ്, 38, തിരൂര്‍ സ്വദേശി
2. മുഹമ്മദ് റിയാസ്, 23, പാലക്കാട് സ്വദേശി
3. 45 വയസ്സുള്ള സ്ത്രീ
4. 55 വയസ്സുള്ള സ്ത്രീ
5. ഒന്നരവയസ്സുളള കുഞ്ഞ്

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചവര്‍:
1. ഷറഫുദ്ദീന്‍, 35, പിലാശ്ശേരി സ്വദേശി
2. രാജീവന്‍, 61, ബാലുശ്ശേരി സ്വദേശി

ഫറോക്ക് ക്രസന്റ് ആശുപത്രിയില്‍ മരിച്ചത്:
1. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാള്‍

കനത്ത മഴയില്‍ റണ്‍വേയില്‍ ഇറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെറ്റി ഇറങ്ങി മുപ്പതടിയോളം താഴ്ചയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. വിമാനത്തിന്റെ മുന്‍വശത്തെ വാതില്‍ വരെയുള്ള ഭാഗം പിളര്‍ന്ന് പോയി.

വിമാനതില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. എല്ലാവരെയും സംഭവസ്ഥലത്തു നിന്ന് രക്ഷാ പ്രവര്‍ത്തകര്‍ മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. അപകടത്തില്‍ പെട്ട എല്ലാവര്‍ക്കും ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു.

Most Popular