Wednesday, August 4, 2021
Home News Kerala കരിപ്പൂര്‍ വിമാന ദുരന്തം; മരണം 14 ആയി; നിരവധി പേര്‍ ഗുരുതര നിലയില്‍

കരിപ്പൂര്‍ വിമാന ദുരന്തം; മരണം 14 ആയി; നിരവധി പേര്‍ ഗുരുതര നിലയില്‍

കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഉണ്ടായ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി താഴ്ചയിലേക്കു പതിച്ച് പൈലറ്റ് ക്യാപ്റ്റന്‍ ഡി വി സാഠേ അടക്കം 14 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. പിലാശേരി ഷറഫുദീന്‍, ചെര്‍ക്കളപ്പറമ്പ് രാജീവന്‍ എന്നിവരുടെ മൃതദേഹം ബേബി മെമ്മോറിയല്‍ ആശുപത്രിയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച നാലുപേര്‍ മരിച്ചു. ഫറോക്ക് ക്രസന്റ് ആശുപത്രിയിലെത്തിച്ച ഒരു സ്ത്രീ മരിച്ചു. രണ്ടു മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലുണ്ട്.

സഹപൈലറ്റ് അഖിലേഷിനും ഒട്ടേറെ യാത്രക്കാര്‍ക്കും പരിക്കുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബയില്‍നിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബൈ-കോഴിക്കോട് വിമാനം രാത്രി 7.45ഓടെയാണ് അപകടത്തില്‍പ്പെട്ടത്.

karipur pilot
പൈലറ്റ് ക്യാപ്റ്റന്‍ ഡി വി സാഠേ

35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളര്‍ന്നു. യാത്രക്കാരില്‍ 175 പേര്‍ മുതിര്‍ന്നവരും 10 പേര്‍ കുട്ടികളുമാണ്. ഇവര്‍ക്കു പുറമേ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍: 0483 2719493.

അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ അറിയാല്‍ യുഎഇ കോണ്‍സുലേറ്റ് ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചു. വിവരങ്ങള്‍ക്ക് 056 546 3903, 0543090572, 0543090572, 0543090575 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Most Popular