Thursday, September 23, 2021
Home News Kerala കരിപ്പൂര്‍ വിമാന ദുരന്തം: നഷ്ടപരിഹാരത്തിനുള്ള ഹെല്‍പ്പ് ഡസ്‌ക് നാളെ മുതല്‍

കരിപ്പൂര്‍ വിമാന ദുരന്തം: നഷ്ടപരിഹാരത്തിനുള്ള ഹെല്‍പ്പ് ഡസ്‌ക് നാളെ മുതല്‍

മലപ്പുറം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനദുരന്തത്തിലെ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വിമാന കമ്പനി ഹെല്‍പ്ഡസ്‌ക് തുറക്കുന്നു. തിങ്കളാഴ്ച മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ കോഴിക്കോട് ഓഫിസില്‍ ഡസ്‌ക് പ്രവര്‍ത്തനം തുടങ്ങുമെന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫിസ് സമയങ്ങളില്‍ സേവനം ലഭ്യമാകുമെന്നും മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു.

നഷ്ടപരിഹാരത്തിനുളള ഫോം പൂരിപ്പിക്കുക, ആവശ്യമായ രേഖകള്‍ ക്രമീകരിക്കുക, സംശയങ്ങള്‍ക്ക് മറുപടി നല്‍കുക തുടങ്ങിയ സേവനങ്ങളാണ് ഇവിടെ ലഭ്യമാവുക. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കുമായാണ് ഈ സേവനം. വിമാന കമ്പനി ഓക്ടോബര്‍ മാസം ആദ്യം തന്നെ പൂപിപ്പിച്ച് നല്‍കേണ്ട ക്ലെയിം ഫോറം പരിക്കേറ്റ എല്ലാ യാത്രക്കാര്‍ക്കും മരിച്ചവരുടെ അടുത്തബന്ധുക്കള്‍ക്കും കൈമാറിയിട്ടുണ്ട്. ഈ ഫോം പൂരിപ്പിച്ച് വിമാനകമ്പനിയെ ഏല്‍പ്പിക്കുന്നതോടെയാണ് നഷ്ടപരിഹാര നടപടികള്‍ തുടങ്ങുന്നത്.

ഇതിനകം ഫോം പൂരിപ്പിച്ച് തിരികെ നല്‍കാത്തവര്‍ ഫോം പൂരിപ്പിച്ച് നല്‍കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹെല്‍പ് ഡസ്‌കില്‍ നേരിട്ട് എത്താന്‍ സാധിക്കാത്ത യാത്രക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും 8590975761, 8590983213 നമ്പറുകളില്‍ ഫോണിലൂടെയോ വാട്‌സ്ആപ്പിലൂടെയോ ഹെല്‍പ്‌ഡെസ്‌കുമായി ബന്ധപ്പെടാമെന്ന് കലക്ടര്‍ അറിയിച്ചു. ഇ-മെയില്‍ ഐഡി: [email protected]

ഹെല്‍പ് ഡെസ്‌ക് വിലാസം: IX 1344- കോമ്പന്‍സേഷന്‍ ഹെല്‍പ് ഡെസ്‌ക്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഈറോത്ത് സെന്റര്‍ 5/3165, ബാങ്ക് റോഡ്, വെള്ളയില്‍, കോഴിക്കോട്, പിന്‍-673001.

Most Popular