Tuesday, September 28, 2021
Home Newsfeed കാസര്‍കോഡ് സ്വദേശി ദുബയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോഡ് സ്വദേശി ദുബയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദുബൈ: കാസര്‍കോട് ബന്ദിയോട് അടക്ക സ്വദേശി ദുബയില്‍ ഹൃദയഘാതം മൂലം മരിച്ചു. പരേതനായ ചേവാര്‍ ഹമീദിന്റെ മകന്‍ അബ്ദുല്‍ സത്താറാണ് (25) മരിച്ചത്.

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ഡിസീസ് കെയര്‍ യൂനിറ്റ് ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ബേരികെ അറിയിച്ചു.

മാതാവ്: സുഹ്റ. സഹോദരങ്ങള്‍: ശരീഫ്, ഷബീര്‍, സൈഫുദ്ദീന്‍. അബ്ദുല്‍ സത്താറിന്റെ നിര്യാണത്തില്‍ ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി, കാസര്‍കോട് ജില്ലാ കമ്മിറ്റി എന്നിവര്‍ അനുശോചിച്ചു.

Most Popular