Tuesday, May 11, 2021
Home Gulf UAE അജ്മാനില്‍ കാസര്‍കോഡ് സ്വദേശി മരിച്ചു

അജ്മാനില്‍ കാസര്‍കോഡ് സ്വദേശി മരിച്ചു

അജ്മാന്‍: അജ്മാനില്‍ കാസര്‍കോട് സ്വദേശി മരിച്ചു. തളങ്കര പള്ളിക്കാല്‍ സ്വദേശി അബ്ദുല്‍ മുനീറാ(62)ണ് മരിച്ചത്. 19 വര്‍ഷമായി ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്‌കൂള്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

അസുഖത്തെ തുടര്‍ന്ന് അജ്മാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതരായ അഹ്മദ്, ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മുന്നിസ. മക്കള്‍: മുനവ്വര്‍, മുനാസര്‍, നുജൈമ. സഹോദരങ്ങള്‍: അബ്ദുല്‍ റസാഖ്, മൊയ്തു(ഷാര്‍ജ), ഉസ്മാന്‍ എന്ന ഉത്ത, ഹനീഫ പള്ളിക്കാല്‍.

Most Popular