Wednesday, September 22, 2021
Home Newsfeed എന്‍ജിനീയറിങ് പ്രവേശനം: ദുബയില്‍ പരീക്ഷ എഴുതുന്നത് 400 വിദ്യാര്‍ഥികള്‍

എന്‍ജിനീയറിങ് പ്രവേശനം: ദുബയില്‍ പരീക്ഷ എഴുതുന്നത് 400 വിദ്യാര്‍ഥികള്‍

ദുബൈ: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ (കീം)യ്ക്ക് ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ (നിംസ് ദുബൈ) പരീക്ഷ എഴുതുന്നത് 400 വിദ്യാര്‍ഥികള്‍. യുഎഇയിലെ ഏക പരീക്ഷാകേന്ദ്രമാണ് നിംസ്. യുഎഇ സമയം രാവിലെ 8.30 മുതല്‍ 11 വരെയും ഉച്ചയ്ക്ക് ഒന്നുമുതല്‍ 3.30 വരെയുമാണ് പരീക്ഷ.

രാവിലെ ഫിസിക്‌സും കെമിസ്ട്രിയുമാണ് പരീക്ഷ നടന്നത്. ഉച്ചയ്ക്ക് ശേഷം ഗണിതമാണ്. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന പരീക്ഷ സിസിടിവി ലിങ്ക് വഴി എന്‍ട്രന്‍സ് കമ്മിഷണര്‍ തിരുവനന്തപുരത്തുനിന്ന് തല്‍സമയം നിരീക്ഷിക്കും. കെഎച്ച്ഡിഎയുടെ നിര്‍ദേശപ്രകാരം ഒരു ക്ലാസില്‍ 10 പേരെ അകലം പാലിച്ച് ഇരുത്തിയാണ് പരീക്ഷ നടത്തുന്നത്. മാസ്‌കും ഗ്ലൗസും ധരിച്ച് രാവിലെ 7നു തന്നെ കുട്ടികള്‍ കേന്ദ്രത്തില്‍ എത്തി.

പേന, പെന്‍സില്‍ തുടങ്ങിയവ കൈമാറാന്‍ അനുവദിച്ചിരുന്നില്ല. പരീക്ഷയ്ക്കിടയിലുള്ള ഇടവേളയില്‍ പുറത്തുപോകുന്നതും വിലക്കി. ആവശ്യത്തിന് വെള്ളവും ലഘുഭക്ഷണവും കരുതാന്‍ അനുമതി നല്‍കിയിരുന്നു. പരീക്ഷ തീരുന്നതിന് 15 മിനിറ്റ് മുന്‍പ് രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. പരീക്ഷ കഴിഞ്ഞ ഉടനെ സ്‌കൂളില്‍ തങ്ങാതെ മടങ്ങുന്നതിന് വേണ്ടിയായിരുന്നു ഇത്.
ALSO WATCH

 

Most Popular