Wednesday, June 23, 2021
Home Gulf മലയാളി പ്രവാസി താമസസ്ഥലത്ത് മരിച്ച നിലയില്‍

മലയാളി പ്രവാസി താമസസ്ഥലത്ത് മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: കാസര്‍കോഡ് രാവണീശ്വരം വാണിയംപാറ സ്വദേശിയായ യുവാവ് അജ്മാനില്‍ മരിച്ചു. താമസ സ്ഥലത്ത് മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പരദേശി-സുശീല ദമ്പതികളുടെ മകന്‍ രതീഷ് (35) ആണ് മരിച്ചത്. അജ്മാനില്‍ റസ്റ്റോറന്റിലെ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ചു കിടന്നുറങ്ങിയ രതീഷ് ജോലിക്ക് പോകാന്‍ നേരമായിട്ടും എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ കൂടെ താമസിക്കുന്നവര്‍ വിളിച്ചുണര്‍ത്താന്‍ നോക്കി. മറുപടി ഇല്ലാതെ വന്നതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. രതീഷിന്റെ സഹോദരന്‍ രവിയ്ക്കും അജ്മാനില്‍ തന്നെയാണ് ജോലി. സഹോദരി: പ്രിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള നടപടികള്‍ ആരംഭിച്ചു.

Most Popular