Tuesday, September 21, 2021
Home Gulf UAE എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നാളെ മുതല്‍ യുഎഇയിലും

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നാളെ മുതല്‍ യുഎഇയിലും

ദുബയ്: കൊറോണ വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചതിന് ശേഷം ആദ്യമായി യുഎഇയിലെ വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളിലെത്തുന്നു. കേള സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് നാളെ മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്കായി എത്തുന്നത്.

പരീക്ഷകള്‍ ശനിയാഴ്്ച്ച വരെ നീളും. 10ാം ക്ലാസിലേക്ക് 603 വിദ്യാര്‍ഥികളും 11, 12 ക്ലാസുകളിലേക്ക് യഥാക്രമം 490, 491 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതുന്നത്. അബൂദബി മോഡല്‍ സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതെന്ന് പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ഖാദര്‍ വി വി പറഞ്ഞു.

മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ ആദ്യം പരീക്ഷ ജൂണിലേക്കു മാറ്റിയിരുന്നു. പിന്നീട് മെയ് 26ലേക്ക് ആക്കുകയായിരുന്നു.

ഉച്ചയ്ക്ക് 12.15ന് ആണ് ആദ്യ പരീക്ഷ ആരംഭിക്കുന്നത്. 30-45 മിനിറ്റ് മുമ്പ് രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലെത്തിക്കണം. സ്‌കൂള്‍ കോംപൗണ്ടില്‍ രക്ഷിതാക്കളെ തങ്ങാന്‍ അനുവദിക്കില്ല. പരീക്ഷ കഴിഞ്ഞാല്‍ അവരെ കൊണ്ടുപോവുന്നതിനായി വരാം. കുട്ടികളെ പതിവ് വെയ്റ്റിങ് ഹാളിന് പകരം പുറത്തെ തണലിലാണ് ആദ്യം നിര്‍ത്തുക. ശരീര താപ പരിശോധന നടത്തി ഹാളിനകത്തേക്ക് പ്രവേശിപ്പിക്കും. തലവേദന, ചെറിയ പനി പോലുള്ള ലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേക മുറിയില്‍ ഇരുത്തും. ഒരു ഹാളില്‍ 10 വിദ്യാര്‍ഥികള്‍ മാത്രമാണുണ്ടാവുക.

Kerala state exams to be held in UAE from May 26


 

Most Popular