Tuesday, September 28, 2021
Home Newsfeed മുന്‍ മലയാളി ടെന്നീസ് താരം തന്‍വി ഭട്ട് ദുബയില്‍ നിര്യാതയായി

മുന്‍ മലയാളി ടെന്നീസ് താരം തന്‍വി ഭട്ട് ദുബയില്‍ നിര്യാതയായി

ദുബൈ: മുന്‍ കേരള ടെന്നീസ് താരവും എറണാകുളം സ്വദേശിയുമായ തന്‍വി ഭട്ട് (21) ദുബയില്‍ നിര്യാതയായി. 2012ല്‍ ദോഹയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ സീരിസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തി മികച്ച പ്രകടനം കാഴ്ച്ച വച്ചിരുന്നു.

നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയിട്ടുള്ള തന്‍വി കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. നട്ടെല്ലിനും പരിക്കേറ്റതോടെയാണ് ടെന്നിസില്‍ നിന്ന് പിന്മാറിയത്. ദുബൈ ഹെരിയറ്റ് വാട്ട് ആന്റ് മിഡ്ല്‍സക്‌സ് കോളേജിലെ സൈക്കോളജി വിദ്യാര്‍ത്ഥിയായിരുന്നു. പിതാവ്: ഡോ. സഞ്ജയ് ഭട്ട്. മാതാവ്: ലൈല. സഹോദരന്‍: ആദിത്യ.
ALSO WATCH

 

Most Popular