ദുബയ്: കെഎംസിസി യുഎഇ ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി നിസാര്‍ തളങ്കരയെ തിരഞ്ഞെടുത്തു. നിലവിലെ കേന്ദ്ര ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ദുബയ് സംസ്ഥാന കെഎംസിസി പ്രസിഡന്റായി നിയമിതനായതിനെ തുടര്‍ന്നാണ് തദ്സ്ഥാനത്തേക്ക് സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വം നിസാര്‍ തളങ്കരയെ നിയോഗിച്ചത്.
നിലവില്‍ കെഎംസിസി ദേശീയ വൈസ് പ്രസിഡന്റാണ്. രണ്ടു തവണ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി പദം വഹിച്ചിട്ടുള്ള നിസാര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ സാരഥ്യം വഹിക്കുന്ന വിശാല ജനകീയ മുന്നണിയുടെ ചെയര്‍മാനാണ്. കോളജ് അലുംനികളുടെ കോണ്‍ഫെഡറേഷനായ ‘അക്കാഫ്’ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രമുഖ എസ്ടി.യു നേതാവായിരുന്ന തളങ്കര മജീദിന്റെ മൂത്ത മകനാണ്. ഭാര്യ: സാഹിദ തെരുവത്ത്. മക്കള്‍: റസ്നിം, നോസിം ഫാത്തിമ (ലണ്ടന്‍ സര്‍റേ യൂണിവേഴ്സിറ്റി പിജി വിദ്യാര്‍ത്ഥിനി), ഹാസം (ദുബയ് മിഡില്‍ സെക്സ് യൂനിവേഴ്സിറ്റി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി). മരുമക്കള്‍: അഷ്വാസ്, ഹാഷിര്‍.