Sunday, June 20, 2021
Home Gulf UAE ദുബൈയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

ദുബൈയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

ദുബൈ: ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ച നാലിന് ദുബൈ അല്‍ഖുദ്‌റയില്‍ വെച്ചുണ്ടായ അപകടത്തില്‍ പയ്യോളി കീലൂര്‍ അല്‍ഫൗസില്‍ ഷസന്‍ മൊയ്തീനാണ് (37) മരിച്ചത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ഷസന്‍ സഞ്ചരിച്ച റേഞ്ച് റോവര്‍ കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

രാവിലെ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അനുജനും സുഹൃത്തും അന്വേഷിച്ച് പോകുമ്പോഴാണ് അപകടത്തില്‍പെട്ട വാഹനം കണ്ടത്. ദുബൈ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബൈയിലെ വോകോ ഹോട്ടലിലെ ഫുഡ് ആന്‍ഡ് ബിവറേജ് മാനേജറായിരുന്നു. പിതാവ്: മൊയ്തീന്‍ പീടികക്കണ്ടി. മാതാവ്: സുഹറ. ഭാര്യ: ഫാത്തിമത്തുല്‍ റഫ്‌ന. മക്കള്‍: എല്‍സെയ്ന്‍, ജസ, ഫൈഖ.

Most Popular